2008 ഡിസംബർ 30, ചൊവ്വാഴ്ച

സത്യം പറയാം, എന്റെ ഏറെ കാലത്തെ ഒരു സ്വപ്നമായിരുന്നു ഒരു മലയാളം ബ്ലോഗ് . അതാണ് ഞാന്‍ ഇതിലൂടെ സധിചെടുക്കുന്നത്. ബ്ലോഗ് ലോകത്തെ എല്ലാ കരനവന്മാരെയും മനസ്സില്‍ വിചാരിച്ച് ഞാന്‍ തുടങ്ങട്ടെ.
തുടക്കം
ഞാന്‍ ഈ ബ്ലോഗിന് ഏറെ കഷ്ടപെട്ടത്‌ ഒരു മലയാളം ഫോണ്ടിനു വേണ്ടിയാണു. ഒടുക്കം എനിക്ക് അത് കിട്ടി. എന്റെ ഭാഗ്യം. ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങാന്‍ കാരണം വേറൊന്നുമല്ല.കുറെ കാലമായി വിചാരിക്കുന്നു ഒന്നു ബ്ലോഗ്ഗണം ബ്ലോഗ്ഗണം എന്ന്. ഇപ്പഴാ ടൈം കിട്ടിയത്. എന്നാപ്പിന്നെ അങ്ങ് തൊടങ്ങാം എന്ന് വിചാരിച്ചപ്പോ ദേണ്ട് വരുന്നു ഒരു പ്രോബ്ലം. വേറൊന്നുമല്ല , എഴുതനോന്നുമില്ല അത് തന്നെ. ഞാന്‍ പ്രോബ്ലം എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒന്നു ടെന്‍ഷന്‍ അടിച്ച് അല്ലെ, ഇതെന്തു പ്രോബ്ലം ആണെന്ന് വിചാരിച്ച്, പേടിക്കണ്ട, അതെന്റെയൊരു ഹോബി ആണ്. ടെന്‍ഷന്‍ അടിപ്പിക്കുക. അതിന് ഞാന്‍ എത്ര കഷ്ടപ്പെടുന്നുന്റെന്നു ആര്ക്കും അറിയില്ലല്ലോ...! പോട്ടെ , അപ്പൊ ഞാന്‍ പറഞ്ഞു വന്നത്, ആശയം . എഴുതുവാനുള്ള ആശയം. അപ്പൊ ഞാന്‍ ഇന്നലെ ന്യൂ ഇയര്‍ ആയിട്ടു കൂടി രാത്രി ഉറക്കമിളച്ചിരുന്നു ആലോചിച്ചു. പക്ഷെ എന്ത് കൊണ്ടോ എനിക്കൊന്നും കിട്ടിയില്ല. എന്നാപ്പിന്നെ അരുടെയെന്കിലും ബ്ലോഗ് അടിച്ച് മാറ്റം എന്ന് വിചാരിച്ചപ്പോ അതിലെന്തു അര്ത്ഥം എന്നും തോന്നിപ്പോയി. എണ്ണ പിന്നെ ഇന്നലെ ഉറങ്ങണ്ട എന്ന് വിചാരിച്ച് ഇന്നലെ ഉഴുവാന്‍ കഷ്ടപ്പെട്ട് ആലോചിച്ചു ഉണ്ടാക്കിയതാ ഞാന്‍ ഈ എഴുതുന്നത്. കുറച്ച് നീളം കൂടിപ്പോയല്ലേ..? കുഴപ്പമില്ല. ഇനി എഴുതുമ്പോള്‍ പരിഹരിക്കാം.
എല്ലാവരും അവരവരുടെ ബ്ലോഗില്‍ മറ്റു രസമുള്ള പേരു വച്ചിട്ടുണ്ടല്ലോ, പക്ഷെ ഞാന്‍ മാത്രം അങ്ങനെ വച്ചിട്ടില്ല. അതിന് കാരണം പറഞ്ഞു കൊണ്ടു തന്നെ തുടങ്ങാം. ഞാന്‍ വച്ചിരിക്കുന്ന്നത് സ്വന്തം പേരാണു. കാരണം എന്തൊരു നല്ല പേരാണു ഈ വിഷ്ണു എന്നത് ഹൊ... കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുളിര്‍മ യില്ലേ . അത് കൊണ്ടാ ഞാന്‍ സ്വന്തം പേരു തന്നെ വച്ചത് ..( യോജിക്കുന്നുന്ടെന്കില്‍ കമന്റ് ഇടാന്‍ മറക്കല്ലേ...!)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ